ദൈവം നമ്മുക്ക് ഈ കാടും , കാറ്റും , മഴയും ,മണ്ണും , മലയും, ഒക്കെ കാണാൻ കുറച്ച് സമയമേ തന്നിട്ടുള്ളൂ. അതു കൊണ്ട് ഉള്ള സമയം നമ്മുക്ക് യാത്രകളിൽ ആനന്ദം കണ്ടെത്തി ജീവിക്കാം. യാത്രകൾ ഇല്ലെങ്കിൽ എന്ത് ജീവിതമാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ച് നോക്കുക. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഇതില്ലെങ്കിൽ നമ്മുടെ ലൈഫ് തന്നെ വേസ്റ്റ് അല്ലെ പ്രിയപ്പെട്ടവരെ, മറ്റൊന്നും നോക്കണ്ട പ്രിയപ്പെട്ടവരെ നീലകാശത്തിൽ പാറി പറക്കുന്ന പക്ഷികളെ പോലെ പറന്ന് ഉയരാം നമ്മുക്ക് ഒന്നായി. എറണാകുളത്തെ ഭൂതത്താന്‍കെട്ട് – തട്ടേക്കാട് ഭാഗത്തേക്കുള്ള യാത്ര വേനൽചൂടിൽ നിന്നുള്ള ഒരാശ്വാസമാണ് ഓരോ സഞ്ചാരിക്കും.
പ്രളയത്തെ അതീജിവിച്ച് ഭൂതത്താന്‍കെട്ട് ഇപ്പോൾ സഞ്ചാരികളുടെ പറുദീസയാകുന്നു എന്ന് ഇവിടെ വരുന്നവർക്ക് കാണാം. അതിജീവനത്തിന്റെ പാതയിലാണ് ഈ മനോഹരമായ തടാകവും അതിനോട് ചേര്‍ന്നുള്ള കാടും മേടും എല്ലാം. കോതമംഗലത്ത് നിന്നും 11 കിലോമീറ്റർ ഇടമലയാർ റൂട്ടിൽ സഞ്ചരിച്ചാൽ ഭൂതത്താൻ കെട്ടിലെത്താം. പെരിയാർ നദിക്ക് കുറുകേ നദിതട ജലസേചന പദ്ധതി എന്ന പേരിൽ 1957 ൽ നിർമ്മാണം ആരംഭിച്ച ഭൂതത്താൻകെട്ട് അണക്കെട്ട് 1964 ൽ കമ്മീഷൻ ചെയ്തു . ഇപ്പോൾ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ്. സഞ്ചാരികൾക്കിടയിൽ ഏറെ സ്വീകാര്യത ഉള്ള സ്ഥലമാണ് ഭൂതത്താൻ കെട്ട് അണക്കെട്ട് . ഇവിടുത്തെ വനത്തിനുള്ളിലൂടെ കുറച്ച് പോയാൽ പ്രകൃത്യാൽ നിർമ്മിക്കെപ്പെട്ടിട്ടുള്ള ഒരു അണക്കെട്ട് കാണാം. ഇത് ഭൂതങ്ങൾ നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം. ഇതിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഭൂത്താൻകെട്ട് എന്ന പേരു ലഭിക്കുന്നതത്ര .
ഭൂതങ്ങൾ ഒളിപ്പിച്ച് വെച്ച ഭൂതത്താൻകെട്ടിലെ കൊച്ചു മാലാഖ
ഭൂതത്താൻകെട്ട് ഡാമിൽ നിന്നും ഭൂതങ്ങൾകെട്ടി ഉപേക്ഷിച്ച അണക്കെട്ടുകൾ.
ഐതീഹ്യം – ഭൂതത്താൻകെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്ത ശിവക്ഷേത്രമാണ് തൃക്കരിയൂർ ശിവക്ഷേത്രം. ഈ ക്ഷേത്രത്തിനടുത്തായി കുറേ ഭൂതങ്ങൾ താമസിച്ചിരുന്നുവത്ര , ഒരിക്കൽ ക്ഷേത്രം വെള്ളത്തിൽ മുക്കി കളയുക എന്ന ഉദ്ദേശത്തിൽ അവർ ഒരു രാത്രി അണ കെട്ടാൻ ആരംഭിച്ചു. നേരം വെളുക്കുമ്പോഴേയ്ക്കും ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലാക്കുക എന്ന ഉദ്ദേശത്തിലാണ് അവർ പണി തുടങ്ങിയത്. എന്നാൽ ഇത് മനസ്സിലാക്കിയ ശിവ ഭഗവാൻ കോഴിയുടെ രൂപത്തിൽ ഇവിടെ എത്തുകയും നേരം വെളുത്തതറിയിച്ച് കൂവുകയും ചെയ്തു. കോഴിയുടെ കൂവൽ കേട്ടപ്പോൾ പുലർച്ചായി എന്നു കണ്ട ഭൂതങ്ങൾ പണി അവിടെ നിർത്തി പോയി. അങ്ങനെ ഭൂതങ്ങൾ കെട്ടിയ അണയാണ് ഭൂതത്താൻകെട്ട് എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വാസം അതലേ എല്ലാം .