Food

ഒന്ന് റീഫ്രഷാകാൻ ഒരു കുലുക്കി സർബത്ത് ആവാം അല്ലെ? | Kulukki Sarbath

ഒന്ന് റീഫ്രഷാകാൻ ഒരു കുലുക്കി സർബത്ത് ആയാലോ? രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കുലുക്കി സർബത്ത്.

ആവശ്യമായ ചേരുവകൾ

  • സബ്ജ വിത്തുകൾ – 1 ടീസ്പൂൺ
  • പഞ്ചസാര സിറപ്പ് – 1/2 അല്ലെങ്കിൽ അതിൽ കുറവ് ഗ്ലാസ്
  • നാരങ്ങ നീര് – 1 ലെമിൻ
  • പച്ചമുളക് – 1/2
  • ഐസ് ക്യൂബുകൾ-
  • തയ്യാറാക്കുന്ന വിധം

സബ്ജ വിത്തുകൾ അര കപ്പ് വെള്ളത്തിൽ 15 മിനിറ്റ് കുതിർക്കുക. മാറ്റി വയ്ക്കുക. ഒരു കണ്ടെയ്നറിലോ ഗ്ലാസിലോ പഞ്ചസാര സിറപ്പ്, നാരങ്ങ നീര്, സബ്ജ വിത്തുകൾ / തുളസി വിത്തുകൾ, പച്ചമുളക്, ഐസ് ക്യൂബ്സ് എന്നിവ ചേർക്കുക. കണ്ടെയ്നർ അടയ്ക്കുക. ശക്തിയായി കുലുക്കുക. വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഹെൽത്തി ടേസ്റ്റി കുലുക്കി സർബത്ത് തയ്യാർ.