World

ഇന്ത്യയില്‍ 600 കോടി മാഗി പാക്കറ്റ് ആണ് വിറ്റ് പോകുന്നത്

മാഗി ഉണ്ടെങ്കിൽ പണി എളുപ്പം കഴിഞ്ഞു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇന്ന് ചെറുപ്പക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നതും ഉണ്ടാക്കുന്നതും മാഗിയാണെന്നാണ് റിപ്പോർട്ട്‌. നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. അളവില്‍ കൂടുതല്‍ ലെഡ് ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ മാഗി നിരോധിച്ചിരുന്നു. അഞ്ചുമാസത്തിന് ശേഷം വീണ്ടും കിറ്റ് കാറ്റ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കി. ഇതോടെ മാഗിയുടെ വളര്‍ച്ചയ്ക്ക് വലിയ സഹായം ആയി.2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ 600 കോടി മാഗി പാക്കറ്റ് ആണ് വിറ്റത്.

പുതിയ രൂപത്തിൽ

വിപണിയില്‍ എത്തിയ മാഗിയുടെ ഡിമാന്റ് വിചാരിച്ചതിലും കൂടുതൽ വര്‍ധിക്കുകയായിരുന്നു.

കമ്പനിയുടെ തന്നെ മറ്റൊരു പ്രധാന ഉല്‍പ്പന്നമായ കിറ്റ് കാറ്റ് ലോകത്തെ രണ്ടാമതാണ്. ചോക്ലേറ്റ് വാഫര്‍ ബ്രാന്‍ഡ് ആണ് കിറ്റ് കാറ്റ്. മാഗിയുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയാണ് ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റിയതെന്നും കമ്പനി അറിയിച്ചു.

അടുത്തിടെയാണ് നെസ്ലെ ഓട്ട്‌സ് മാഗി, കൊറിയന്‍ ന്യൂഡില്‍സ്, കൂടാതെ വിവിധ മസാല ന്യൂഡില്‍സുകള്‍ എന്നിവ വിപണിയില്‍ അവതരിപ്പിച്ചത്. പത്തുരൂപയ്ക്കാണ് ഒരു പാക്കറ്റ് വില്‍ക്കുന്നത്. കൂടാതെ 420 കോടി കിറ്റ് കാറ്റ് ആണ് വിറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാഗി എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനെ മാറ്റി. പിന്നാലെ കിറ്റ് കാറ്റ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയതോടെ അതും വളര്‍ച്ചയ്ക്ക് സഹായിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.