Food

ആരോഗ്യകരമായ ഈ സ്മൂത്തി ആസ്വദിക്കൂ.. അവോക്കാഡോ-മാംഗോ സ്മൂത്തി തയ്യാറാക്കാം | Avocado-Mango Smoothie

രുചികരവും ആരോഗ്യകരുവുമായ ഒരു സ്മൂത്തി റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്മൂത്തിയാണിത്. അവക്കാഡോയും മംഗോയും വെച്ച് ഒരു കിടിലൻ സ്മൂത്തി. അവോക്കാഡോ-മാംഗോ സ്മൂത്തി തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

  • അവോക്കാഡോ-1
  • മാങ്ങ-1
  • വെള്ളം അല്ലെങ്കിൽ പാൽ – 1 1/2 കപ്പ്
  • തേൻ അല്ലെങ്കിൽ പഞ്ചസാര –

തയ്യാറാക്കുന്ന വിധം

അവക്കാഡോയും മാമ്പഴവും തൊലി കളഞ്ഞ് ചെറിയ സമചതുരയായി മുറിക്കുക. പാലിലോ വെള്ളത്തിലോ തേനോ പഞ്ചസാരയോ ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളത്തിൻ്റെയോ പാലിൻ്റെയോ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഉടൻ വിളമ്പുക. ആരോഗ്യകരമായ ഈ സ്മൂത്തി ആസ്വദിക്കൂ.