സ്വാദിഷ്ടമായ ഒരു ജ്യുസ് റെസിപ്പി നോക്കിയാലോ? ആപ്പിളും പേരക്കയും ചേർത്ത് കിടിലൻ സ്വാതിലൊരു ജ്യുസ് റെസിപ്പി. തയ്യാറാക്കാൻ വളരെ എളുപ്പമാണ്, എങ്കിൽ രുചിയിൽ ഒട്ടും കുറവില്ലതാനും. തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ആപ്പിൾ-2
- പേരക്ക-2
- പഞ്ചസാര – 2 ടീസ്പൂൺ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത്
- വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആപ്പിളും പേരക്കയും കഴുകി തൊലി കളയുക. ചെറിയ കഷണങ്ങളായി മുറിക്കുക. ഈ കഷണങ്ങൾ വെള്ളവും പഞ്ചസാരയും ചേർത്ത് ഒരു ബ്ലെൻഡറിൽ ചേർക്കുക. നന്നായി ഇളക്കുക. അരിച്ചെടുത്ത് മനോഹരമായ ഗ്ലാസിലേക്ക് ഒഴിച്ച് ഉടൻ വിളമ്പുക.