Crime

പ്രായപൂർത്തിയാകാത്ത വിദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ചാ​വ​ക്കാ​ട് മ​ണ​ത്ത​ല ചി​ന്നാ​രി​ൽ മു​ഹ​മ്മ​ദ് സ​ഫാ​ൻ(22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പതിനാല് വയസ്സുള്ള പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

പാ​വ​റ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.