തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സിയുടെ തീരുമാനം അന്തിമമാണ്. അവര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ല.-ചെന്നിത്തല പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻ വിജയം നേടും. കേരളത്തിലെ സർക്കാരിനെതിരെയുള്ള ജനവികാരം അതീവശക്തമാണ്. അതുകൊണ്ടു തന്നെ വൻ ഭൂരിപക്ഷമാകും ഇത്തവണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ട് ബിജെപിയുടെ വോട്ടു വിഹിതത്തിൽ കാര്യമായ കുറവുണ്ടാകും. സരിൻ സ്ഥാനാർഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ പാർട്ടി ഒരു തീരുമാനമെടുത്താൽ പിന്നെ അതിനെ അംഗീകരിച്ച് പ്രവർത്തിക്കണമെന്നതാണ് കോൺഗ്രസിൻ്റെ പൊതു സമീപനം. എല്ലാ യുഡിഎഫ് പ്രവർത്തകരും സ്ഥാനാർഥികളുടെ വിജയത്തിനായി ഒന്നിച്ചു രംഗത്തു വരണം. കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ നിലനിൽക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.