കച്ച്: ഗുജറാത്തിലെ കച്ചില്‍ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കച്ചിലെ കാന്‍ഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കമ്പനിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാതകം ശ്വസിച്ച തൊഴിലാളികള്‍ ബോധമറ്റു വീഴുകയായിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കുന്നതിനിടെയാണ് മരണം ഉണ്ടായത്. മരിച്ചവരില്‍ സൂപ്പര്‍വൈസറും ടാങ്ക് ഓപ്പറേറ്ററും ഉള്‍പ്പെട്ടിട്ടുണ്ട്.
പിന്നാലെ തൊഴിലാളികളെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരുടെയും ജീവനുകള്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാംബാഗ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം കമ്പനി സഹായം ധനം പ്രഖ്യാപിച്ചു.