കല്പറ്റ: വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.ഐ വയനാട് ജില്ലാ നേതൃത്വം സത്യന് മൊകേരിയുടെ പേര് നിര്‍ദ്ദേശിച്ചു. നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും.
വയനാട് ജില്ലാ കമ്മിറ്റി സത്യൻ മൊകേരിയുടെ പേരാണ് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ പേരും സാധ്യത പട്ടികയിലുണ്ട്. പ്രചാരണ പരിപാടി ആലോചിക്കാൻ 21ന് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാന നേതൃത്വവും സത്യന് മൊകേരിയെ മത്സരിപ്പിക്കുന്നതിന് അനുകൂലമാണ്. മുന്‍പ് സത്യന് മൊകേരി മത്സരിച്ചപ്പോഴാണ് വയനാട് മണ്ഡലത്തില്‍ സി.പി.ഐ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.