Kerala

ശബരിമല നട തുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന് | Sabarimala

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് മേൽമേൽശാന്തി നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉള്ളത്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുക്കുന്നത്. ഇരുവരും സന്നിധാനത്തെത്തി.

ഇന്നലെയാണ് ശബരിമല നട തുറന്നത്. തുലാമാസ പൂജകൾക്ക് ശേഷം 21ന് രാത്രി 10ന്‌ നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.