പഞ്ച്കുള: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുലയിലാണു സത്യപ്രതിജ്ഞാ ചടങ്ങ്. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
രാവിലെ 10 മണിക്ക് പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിലാണ് നായബ് സിങ് സൈനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയാണ് ബിജെപി അധികാരത്തിൽ എത്തുന്നത്.