എണ്ണിയാലൊടുങ്ങാത്ത മുന്നറിയിപ്പുകളും ദാരുണമായ അപകടങ്ങളും അവഗണിച്ച്, നിരവധി യാത്രക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണത തുടരുന്നു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ അടുത്തിടെ നടന്ന ഒരു സംഭവം അലക്ഷ്യമായ ഫോണ്‍ ഉപയോഗിച്ച് റെയില്‍ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെതാണ്. എന്താണ് അയ്യാള്‍ക്ക് സംഭവിച്ചത്, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ടിരിക്കുന്നത് നിരവധിയാളുകളാണ്.
മൊബൈല്‍ ഫോണില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കുന്ന ഒരു യാത്രക്കാരന്‍ രാവിലെ 6:28 ന് ബ്യൂണസ് അയേഴ്‌സില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ എതിരെ ഒരു ട്രെയിന്‍ വരുന്നു. ഞൊടിയിടയില്‍ അവന്‍ ട്രാക്കില്‍ നിന്നും പുറത്തേക്ക് മാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുന്നു. തൊട്ടടുത്ത് നിന്ന മറ്റൊരു യാത്രക്കാരി തലയില്‍ കൈവെച്ച് നില്‍ക്കുന്നതും കാണാം. ട്രാക്കില്‍ നിന്നും പിറകോട്ട് പോയ യാത്രക്കാരന്‍ കമ്പികളില്‍ ഇടിച്ചു വീഴുന്നു. നിമിഷ നേരം കൊണ്ട് അവന്‍ തറയില്‍ നിന്നും എഴുന്നേല്‍ക്കുന്നു. ഈ സമയം ട്രെയിന്‍ അവിടെ നിറുത്തുന്നു. സംഭവ സ്ഥലത്തേക്ക് പെട്ടെന്ന് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവനോട് കാര്യങ്ങള്‍ തിരക്കുന്നു. വീഴ്ചയ്ക്കിടയിലും അവന്റെ കൈയ്യില്‍ ഇരുന്ന ഫോണ്‍ താഴെ പോകാതെ ഇറുക്കി പിടിച്ചിരിക്കുന്നതും കാണാം. ഹൃദയമിടിപ്പോടെയല്ലാതെ ആ വീഡിയോ കാണാന്‍ സാധിക്കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അവകാശപ്പെട്ടു. ട്രെയിന്‍ തട്ടി രക്ഷപ്പെട്ട യാത്രക്കാരന് കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15നായിരുന്നു സംഭവം.
View this post on Instagram
സോഷ്യല്‍ മീഡിയയുടെ പ്രതികരണം;
വീഡിയോ ചിലരെ ഞെട്ടിച്ചപ്പോള്‍, മറ്റുചിലര്‍ യാത്രക്കാരന്‍ എത്ര ഭാഗ്യവാനാണെന്ന് പ്രകടിപ്പിച്ചു. ഏതാനും പേര്‍ യാത്രക്കാരന്റെ പിന്നില്‍ നിന്ന സ്ത്രീയെ ആക്ഷേപിക്കുകയും ട്രെയിനിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ”ആള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, പക്ഷേ പിന്നിലെ സ്ത്രീ ഒരിക്കലും ആ വ്യക്തിക്ക് ജാഗ്രത പാലിക്കാനുള്ള സൂചന നല്‍കിയില്ല. ദുഃഖകരമായ ലോകം,” ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി. ”അതുകൊണ്ടാണ് നിങ്ങള്‍ പോകുന്നിടത്തെല്ലാം നിങ്ങള്‍ എല്ലാ ദിവസവും ശ്രദ്ധിക്കുന്നത്,” മറ്റൊരാള്‍ പോസ്റ്റ് ചെയ്തു. ”നടക്കുമ്പോഴോ അവരുടെ ശ്രദ്ധ ആവശ്യമായേക്കാവുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴോ ആളുകള്‍ അവരുടെ ഫോണുകള്‍ മാറ്റിവെക്കേണ്ടതുണ്ട്,” മൂന്നാമന്‍ അഭിപ്രായപ്പെട്ടു.