India

കടിച്ച പാമ്പുമായി ആശുപത്രിയില്‍ എത്തി മധ്യവയസ്‌കന്‍; പിന്നീട് അവിടെ കണ്ടത് അവിശ്വസനീയമായ കാഴ്ചകള്‍

വിഷ ജന്തുക്കളുടെ കടിയേറ്റാല്‍ അതും പാമ്പായാല്‍ ആദ്യം നമ്മള്‍ ഒന്നും നോക്കാതെ ആശുപത്രിയിലേക്ക് എത്തും. ബീഹാറിലെ ഭഗല്‍പൂരില്‍ ഒരു കര്‍ഷകന് പാമ്പിൻ്റെ കടിയേറ്റു. ലോകത്തിലെ വിഷ സര്‍പ്പങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന റസ്സല്‍സ് വൈപ്പര്‍ എന്നറിയപ്പെടുന്ന അണലിയാണ് ഭഗല്‍പൂരിലെ കര്‍ഷകനായ പ്രകാശ് മണ്ഡലിനെ കടിച്ചത്. ഒന്നും നോക്കിയില്ല കടിച്ച കൊടും വിഷമുള്ള പാമ്പിനെ പിടിച്ചുകൊണ്ട് മണ്ഡല്‍ നേരെ ആശുപത്രിയിലേക്ക് വിട്ടു. അതും കഴുത്തില്‍ മാലയായിട്ട് പാമ്പിൻ്റെ വായോട് ചേര്‍ത്ത് പിടിച്ച്. സംവത്തിൻ്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവം ബീഹാറിലെ ഒരു ആശുപത്രിയില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയത് ഭയാനകമായ ഒരു കാഴ്ചയാണ്. പ്രകാശ് മണ്ഡല് എന്ന് തിരിച്ചറിയപ്പെടുന്ന ആള്‍ക്ക് പാമ്പ് കടിയേറ്റെന്നും അതിനെ ഡോക്ടര്‍മാരെ കാണിക്കണമെന്നും അതിനാല്‍ ശരിയായ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഒരാള്‍ ആശുപത്രിയില്‍ എത്തിയത്. അയ്യാള്‍ക്കൊപ്പെം എത്തിയ പ്രകാശ് മണ്ഡലിനെ കണ്ട് ആശുപത്രി ജീവനാക്കാര്‍ ശെരിക്കും ഞെട്ടി. ഇക്കാര്യങ്ങള്‍ വിശദമായി ദേശീയ ദിനപത്രമായ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസക്കൂലിക്കാരനും 48 വയസുള്ള മണ്ഡല്‍ വീട്ടില്‍ ഉറങ്ങുന്ന സമയത്താണ് അണലിയുടെ കടിയേറ്റത്. തെറ്റായ ചികിത്സ ലഭിക്കുമെന്ന ആശങ്ക തോന്നിയ അദ്ദേഹം പാമ്പിനെ പിടികൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ഇനം തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സ നല്‍കാനും കഴിഞ്ഞു. വലതുകൈയില്‍ കടിയേറ്റ ഇയാള്‍ വിഷം പടരാതിരിക്കാന്‍ കൈയും മുറുകെ കെട്ടിപ്പിടിച്ചിരുന്നു. വീഡിയോ കാണാം;

ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, കഴുത്തില്‍ പാമ്പുമായി നടക്കുന്ന ഒരാളുടെ കാഴ്ച കണ്ട് കാഴ്ചക്കാര്‍ ഞെട്ടി പ്രതികരിക്കുന്നത് കാണിക്കുന്നു. തന്നോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത് ചിലര്‍ ചിത്രീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരാള്‍ മണ്ഡലിനെ കൈയ്യില്‍ പിടിച്ച് കൊണ്ടുപോകുന്നത് കാണിക്കുന്നു. എന്നാല്‍ സ്ട്രെച്ചറില്‍ കിടന്നിട്ടും പാമ്പിനെ വിട്ടയക്കാന്‍ മണ്ഡല്‍ തയ്യാറായില്ല. ഇഴജന്തുക്കളെ കൈയ്യില്‍ പിടിച്ചാല്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹം അത് ഉപേക്ഷിച്ചത്. പ്രകാശ് മണ്ഡലിന്റെ കുടുംബം ആശുപത്രിയിലെത്തുകയും ചികിത്സ കിട്ടുന്നത് വരെ പാമ്പിനെ ചാക്കിനകത്താക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റതിന് ഉത്തരവാദികളായ പാമ്പുകളുടെ ‘ബിഗ് 4’ ഗ്രൂപ്പിന്റെ ഭാഗമാണ് റസ്സല്‍സ് വൈപ്പര്‍. ഈ ഗ്രൂപ്പിലെ മറ്റ് മൂന്ന് പാമ്പുകളില്‍ ഇന്ത്യന്‍ മൂര്‍ഖന്‍, കോമണ്‍ ക്രൈറ്റ്, സോ-സ്‌കെല്‍ഡ് വൈപ്പര്‍ എന്നിവ ഉള്‍പ്പെടുന്നു.

 

Latest News