കലോറി കുറഞ്ഞതും ആരോഗ്യത്തിന് നല്ലതുമാണ് പൈനാപ്പിൾ. വൈറ്റമിൻ സി, ബി 6, തയാമിൻ, പൊട്ടാസ്യം, ഫോളേറ്റ്, നിയാസിൻ, അയൺ പാൻ്റോതെനിക് ആസിഡ്, പ്രോട്ടീൻ തുടങ്ങിയ വിറ്റാമിനുകളുടെ ദൈനംദിന സപ്ലിമെൻ്റുകൾ ഒരു കപ്പ് പൈനാപ്പിൾ കഷ്ണങ്ങളിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് പല ഗുണങ്ങളാണ് നൽകുന്നത്.ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ എന്ന് തന്നെ പറയാം. ധാരാളം പോഷക ഗുണങ്ങൾ ഇതിലുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും വളരെ നല്ലതാണ് പൈനാപ്പിൾ. പണ്ട് കാലം മുതലെ പൈനാപ്പിളിനെ പൂർവികർ ഉപയോഗിച്ച് മരുന്നായി ഉപയോഗിച്ച് വരാറുണ്ട്. ഒൻപത് ആഴ്ച കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ ഇതിനുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. കുട്ടികൾക്ക് കുറച്ചോ അല്ലെങ്കിൽ ധാരാളമോ പൈനാപ്പിൾ നൽകുന്നത് അവരുടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പഠനം തെളിയിക്കുന്നു. പൈനാപ്പിൾ കഴിക്കുന്ന കുട്ടികൾക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് രോഗങ്ങളോട് പ്രതികരിക്കാൻ നാല് മടങ്ങാണ് ആരോഗ്യമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായമാകുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആർത്രൈറ്റിസ്. ജോയിൻ്റെകളിലെ വീക്കമാണ് പലപ്പോഴും ഇതിൻ്റെ പ്രധാന കാരണം. പൈനാപ്പിളിൽ ബോർമാലിൻ അടങ്ങിയിട്ടുണ്ട്, ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആർത്രൈറ്റിസിൻ്റെ പ്രശ്നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കഫ് സിറപ്പുകളേക്കാൾ വളരെ മികച്ചതാണ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത്. കട്ടി കുറഞ്ഞ മ്യൂക്കസിനെ പുറന്തള്ളാൻ ലൈറ്റിക് ഏജൻ്റാണ് ആവശ്യമായിട്ടുള്ളത്. പൈനാപ്പിൾ ജ്യൂസിനെ ഒരു ലൈറ്റിക് ഏജൻ്റായി ഉപയോഗിക്കാവുന്നതാണ്. ഇത് കഫത്തിന് നേർപ്പിച്ച് എളുപ്പത്തിൽ ചുമയ്ക്കുമ്പോൾ പുറന്തള്ളാൻ സഹായിക്കാറുണ്ട്.