Kerala

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ കേസെടുത്തു

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ കേസെടുത്തു. 194 ബിഎന്‍എസ്എസ് മുതല്‍ 108 ബിഎന്‍എസ് വരെ, 174 സിആര്‍പിസി മുതല്‍ 306 വരെ, 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നിരവധി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ പോലീസ് കേസെടുത്തു. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സ്ഥലംമാറ്റം കിട്ടിയ നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം. യോഗത്തില്‍ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു. പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കുന്നതില്‍ നവീന്‍ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം.

ഒരു വ്യക്തിയും പാല്‍പ്പുഞ്ചിരികൊണ്ടോ ജീവിതത്തിലെ ലാളിത്യംകൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കേണ്ട. ഞാന്‍ അതുകൊണ്ട് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കുറച്ചുമാസം കൊണ്ടാണെങ്കിലും അത് നടത്തിക്കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കണ്ണൂരില്‍ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് പോകുന്നിടത്ത് ണ്ടനടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക, ദിവ്യ പറഞ്ഞു. യാത്രയയപ്പിനുശേഷം രാത്രി മലബാര്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു നവീന്‍ബാബു. അദ്ദേഹത്തെ കൂട്ടാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭാര്യയും കോന്നി തഹസില്‍ദാരുമായ മഞ്ജുഷയും മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയും ചെയ്തു. കാണാത്തതിനെത്തുടര്‍ന്ന് കുടുംബം കണ്ണൂരിലെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീനെ ബന്ധപ്പെട്ടു. ഷംസുദ്ദീന്‍ രാവിലെ 7.15 – ഓടെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.