ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും മൊത്തത്തിൽ ശുദ്ധീകരിക്കാനും വെള്ളം കുടിക്കുന്നത് നല്ലതാണ്. ദിവസവും ഏഴു മുതൽ 8 ലിറ്റർ വെള്ളം വരെ കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ പലരും വെള്ളം കുടിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നില്ല. എന്നാൽ ആരോഗ്യത്തോടുകൂടി ഇരിക്കണമെങ്കിൽ വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിക്കും വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്.
ഭക്ഷണത്തിന് മുൻപ് രണ്ട് ഗ്ലാസ് (500-1000 മില്ലിലിറ്റർ) വെള്ളം കുടിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് അലൻ പറയുന്നു. വാട്ടർ ബിഫോർ മീൽ ട്രിക് എന്നാണ് ആ ടെക്‌നിക് അറിയപ്പെടുന്നത്. 12 ആഴ്ച കൊണ്ട് ഇത്തരത്തിൽ പൊണ്ണത്തടി ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കലോറി അധിക അളവിൽ ശരീരത്തിൽ എത്താതിരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് തടയാൻ സഹായിക്കുമെന്നും ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നതിന് കാരണമാകുമെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ രാകേഷ് ഗുപ്ത പറഞ്ഞു.
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓരോ ഭക്ഷണത്തിനും മുമ്പ് ഏകദേശം 500 മില്ലി വെള്ളം കുടിക്കുന്നവരുടെ ഭാരം 12 ആഴ്ചയ്ക്കുള്ളിൽ കൂടുതൽ കുറയുന്നതായി കണ്ടെത്തിയതായി ഡോ രാകേഷ് പറഞ്ഞു.
ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങൾ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് അനാവശ്യമായ കലോറി ഉപഭോഗം തടയും.
content highlight: drink-water