പല കാരണങ്ങളാലും ചര്‍മം മങ്ങിയും മൃദുവുമല്ലാത്തതാകും. ഇതിന് പരിഹാരമായി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാങ്ങി ഉപയോഗിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നതാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. ഇതിലൊന്നാണ് കൊറിയന്‍ വിദ്യ. കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവുമെല്ലാം തന്നെ ഏറെ സൗന്ദര്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണത്തിനും മികച്ചതാണ് ഇത്. പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. കഞ്ഞിവെള്ളത്തില്‍ പല പോഷകങ്ങളുമുണ്ട്. ഇതാണ് സഹായിക്കുന്നതും. കറ്റാര്‍ വാഴയ്ക്കും ഏറെ സൗന്ദര്യഗുണങ്ങളുണ്ട്. ഇതും ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ഏറെ നല്ലതാണ്.
ഇത് തയ്യാറാക്കാന്‍ കഞ്ഞിവെള്ളത്തിലോ അരി കഴുകിയ വെള്ളത്തിലോ മറ്റുള്ള ചേരുവകള്‍ ചേര്‍ത്തിളക്കാം. ചര്‍മത്തിന്റെ തരം അനുസരിച്ച് ഗ്ലിസറിന്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇത് കിടക്കാന്‍ നേരത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ പനിനീര്, ഗ്ലിസറിന്‍, കറ്റാര്‍വാഴ എന്നിവ കൂടി ചേര്‍ക്കും. റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്.
മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കുകളും എണ്ണ മയങ്ങളും നീക്കം ചെയ്യാനും ഇത് സാഹായിക്കുന്നു.വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിര്‍ത്താനും ഇത് ഏറെ സഹായകമാണ്.