ആയുർവേദം അനുസരിച്ച് ചൂടുവെള്ളം കുടിക്കുന്നതിലൂടെ എണ്ണമറ്റ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. ഇത് കൊഴുപ്പ്, ദഹനം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
മാറിവരുന്ന കാലാവസ്ഥ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ചൂടും തണുപ്പും മഴയും മാറിമാറി വരുന്നതിനനുസരിച്ച് ചുമ തൊണ്ടവേദന ജലദോഷം എന്നിവ വിട്ടുമാറാതെ കുട്ടികളിലും മുതിർന്നവരിലും കണ്ടു വരുന്നുണ്ട്.
കൂടാതെ, രക്തചംക്രമണം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ജോലി ചെയ്യുമ്പോൾ നിങ്ങൾ ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കിൽ, സമ്മർദ്ദം കുറയ്ക്കുവാനും കൂടുതൽ ജാഗ്രത പാലിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. അതിനാൽ സാധാരണ വെള്ളത്തിന് പകരം ചൂടുള്ള വെള്ളം കുടിക്കുവാൻ കഴിവതും ശ്രമിക്കുക. മാത്രമല്ല, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള എണ്ണകൾ എല്ലാ ശ്വാസകോശ നാളങ്ങളിൽ നിന്നും നീക്കി ശ്വാസകോശം വൃത്തിയായി സൂക്ഷിക്കുന്നതിനായി നിങ്ങൾക്ക് രാവിലത്തെ എഴുന്നേറ്റ ഉടനെ വെറും വയറ്റിലും രാത്രിയിൽ കിടക്കുന്നതിന് തൊട്ട് മുൻപായും ചൂടുവെള്ളം കുടിക്കാവുന്നതാണ്. അതുപോലെ, രാത്രിയിൽ ഉപ്പ് ചേർത്ത ചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട കവിൾ കൊള്ളുന്നത് നിങ്ങൾക്ക് വളരെയധികം ഗുണകരമാണ്. മഞ്ഞൾ അതിന്റെ ഔഷധഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആയുർവേദത്തിൽ, ഇത് വീക്കം, നീർക്കെട്ട്, എന്നിവ മുതൽ സാധാരണ ജലദോഷം വരെയുള്ള പല അസുഖങ്ങൾക്കും പരിഹാരമായി നിർദ്ദേശിക്കപ്പെടുന്ന ഒരു സുവർണ്ണ സുഗന്ധവ്യഞ്ജനമാണ്. രാവിലെ നിങ്ങൾ കാപ്പി കുടിക്കുന്നതിന് പകരമായി, മഞ്ഞൾ ഇട്ട് തിളപ്പിച്ച ചായയോ അല്ലെങ്കിൽ ആയുർവേദ പ്രകാരം തയ്യാറാക്കുന്ന മഞ്ഞൾ ചായയോ കുടിക്കുക. ഇതിനായി ആദ്യം നിങ്ങൾ ഒരു പത്രത്തിൽ വെള്ളം തിളപ്പിക്കുക. ശേഷം, സ്റ്റൗവിന്റെ ചൂട് കുറച്ചിട്ട്, മഞ്ഞൾ, ഇഞ്ചി, ഗ്രാമ്പൂ എന്നിവ അതിലേക്ക് ചേർക്കുക. ഇത് പത്ത് മിനിറ്റ് നേരം തിളയ്ക്കുവാൻ അനുവദിക്കുക. നിങ്ങൾക്ക് ഇതിലേക്ക് പാൽ ചേർക്കാം അല്ലെങ്കിൽ അത് പോലെ തന്നെ കുടിക്കാം. ഇത് നന്നായി ഇളക്കി കുടിക്കുക. തൊണ്ടയിൽ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ കഴിക്കുന്നത് ഒഴിവാക്കേണ്ട ഒന്നാണ് തൈര്. ആയുർവേദത്തിൽ മൂന്ന് തരം ദോഷങ്ങൾ (ജീവശക്തികൾ) ഉണ്ട്, അവയിൽ ഒന്ന് നമ്മുടെ ശരീരത്തിൽ രാത്രിയിൽ സ്വാഭാവികമായും പ്രബലമാകുന്ന കഫ ദോഷമാണ്. തൈര് കഴിക്കുന്നത് കഫത്തിന്റെ വർദ്ധനവിന് കാരണമാകുന്നു. കഫ ദോഷത്തിന്റെ അസന്തുലിതാവസ്ഥ കഫം കൂടുന്നതിനും, അലർജികൾക്കും, നെഞ്ചിൽ കഫം കെട്ടുന്നതിനും കാരണമാകും.