മലയാള സിനിമയിലെ ഒട്ടേറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് അനാര്‍ക്കലി മരക്കാര്‍. ചുരുക്കം ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളു എങ്കിലും തന്റെ അഭിനയമികവ് കൊണ്ട് കഴിവ് തെളിയിച്ച കലാകാരികൂടെയാണ് താരം. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിലെ സജീവ താരമാണ് അനാർക്കലി.
അനാര്‍ക്കലിയുടെ ജിമ്മിലെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫിറ്റ്‌നസ് ട്രെയിനറായ റാഹിബ് മുഹമ്മദിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘സ്‌ട്രോങ് നോട്ട് സ്‌കിന്നി’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വര്‍ക്കൗട്ട് ചെയ്യുന്ന അനാർക്കലിയുടെ ചിത്രങ്ങൾക്ക് താഴെ താരത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ കമെന്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ തരാം നടത്തുനിന്നതെന്ന ചോദ്യം ഉയർത്തുന്നവരും നിരവധിയാണ്. ഗോകുല്‍ സുരേഷ് നായകനായെത്തിയ ‘ഗഗനചാരി’യാണ് അനാര്‍ക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.
STORY HIGHLIGHT: actress anarkali marikar gym workout pictures goes viral