തായ് കുസിനിലെ ഏറെ പ്രസിദ്ധമായ രുചിക്കൂട്ടാണ് മാംഗോ സ്റ്റിക്കി റൈസ്. അഹാന കൃഷ്ണയുടെ വീഡിയോയിലൂടെയാണ് മാംഗോ സ്റ്റിക്കി റൈസിനെ മലയാളികൾ ശ്രദ്ധിക്കുന്നത്. എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭവം വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
- ഗ്ലൂറ്റോണിയസ് റൈസ് – 1/2 കപ്പ്
- തേങ്ങാപ്പാൽ – 1/2 കപ്പ് (കട്ടി കുറഞ്ഞത്)
- തേങ്ങാപ്പാൽ – 1/2 കപ്പ് (ഒന്നാം പാൽ)
- കോക്കനട്ട് ക്രീം – 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
- പഞ്ചസാര – 3 ടേബിൾസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
- മാമ്പഴം – 1
- വെളുത്ത എള്ള് (വറുത്തത്) – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ അരി അരമണിക്കൂർ 2 കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഒരു പാത്രത്തിൽ അരി ചെറിയ തീയിൽ കട്ടി കുറഞ്ഞ തേങ്ങാപ്പാലും ചേർത്ത് നല്ല മയത്തിൽ വേവിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. തേങ്ങാപ്പാലിലേക്കു (ഒന്നാം പാൽ) ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് ചോറിലേക്കു ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു അടച്ചു വയ്ക്കാം. മധുരം നോക്കി, ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. അരിഞ്ഞു വച്ച മാമ്പഴ കഷ്ണങ്ങൾക്കൊപ്പം ഈ റൈസ് വിളമ്പാം. ആവശ്യമെങ്കിൽ മാത്രം കോക്കനട്ട് ക്രീം ചേർക്കാം.
STORY HIGHLIGHT: mango sticky rice