Recipe

അഞ്ച് മിനിട്ട് മതി; കോൾഡ് കോഫി വീട്ടിൽ തയാറാക്കാം – cold coffee

കടകളിൽ നിന്ന് വാങ്ങി കുടിക്കുന്നതിനേക്കാൾ മികച്ച രീതിയിൽ നമുക്ക് വീട്ടിൽ തന്നെ കോൾഡ് കോഫി വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • ഇൻസ്റ്റന്റ് കോഫി പൗഡർ – 3 ടീസ്‌പൂൺ
  • പാൽ – അരലിറ്റർ
  • പഞ്ചസാര – 4 ടേബിൾ സ്പൂൺ
  • വെളളം – അൽപം
  • ഐസ്ക്രീം – 2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഇൻസ്റ്റന്റ് കോഫി പൗഡർ എടുക്കുക. ഇതിലേക്ക് അൽപം ചൂടുവെളളം ചേർത്ത് നന്നായി ലയിപ്പിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് തണുപ്പിച്ച് കട്ടയാക്കിയ പാലൊഴിക്കുക. ഇതിലേക്ക് ലയിപ്പിച്ച കോഫിയും, പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ജാർ തുറന്ന് അതിലേക്ക് ഐസ്ക്രീമും കൂടി ചേർത്ത് അൽപം സമയം കൂടി അടിച്ചെടുക്കാം. (വാനില, ചോക്ലേറ്റ് ഫ്ലേവറിലുളള ഐസ്ക്രീമാണ് കോൾഡ് കോഫി തയ്യാറാക്കാൻ നല്ലത്). തയ്യാറാക്കിയ പാനീയത്തെ ഒരു ഗ്ലാസിലേക്ക് മാറ്റാം, കോൾഡ് കോഫി ഗാർണിഷ് ചെയ്യാൻ ചോക്ലേറ്റ് സിറപ്പോ കോഫി പൗഡറോ ചേർക്കാം.

STORY HIGHLIGHT: cold coffee