തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്നറിയാം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് പ്രഖാപിക്കുമെന്ന് എകെ ബാലൻ പ്രതികരിച്ചു. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും. പാലക്കാട് കോൺഗ്രസ് -ബിജെപി ഡീൽ ഉണ്ടെന്നും എകെ ബാലൻ പ്രതികരിച്ചു. വടകരയിൽ ഈ ഡീൽ നടത്തി. പാലക്കാട് ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എകെ ബാലൻ ആരോപിച്ചു.
കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തോട് ‘എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. എന്നിരുന്നാലും പാലക്കാടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സരിന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ ഇടത് വോട്ടുകള്‍ക്ക് പുറമേ നിന്നുള്ള വോട്ടുകളും സരിന് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
content highlight: ldf-in-palakkad-ak-balan