ബിരിയാണിയുടെയും ഫ്രൈഡ് റൈസിന്റെയുമെല്ലാം സൈഡിൽ വിളമ്പാൻ ഒരു സാലഡ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ടൊമാറ്റോ ഒനിയൻ സാലഡ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വലിയ ഉള്ളി – 1
- തക്കാളി-1
- പച്ചമുളക്-2
- തൈര് – 250 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. എല്ലാം ഉപ്പ് ചേർത്ത് 5 മിനിറ്റ് വയ്ക്കുക. അവസാനം തൈര് ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് പരിശോധിക്കുക. ബിരിയാണി, ഫ്രൈഡ് റൈസ് മുതലായവയ്ക്കൊപ്പം സാലഡ് വിളമ്പുക.