Movie News

ആരാധ്യ ദേവിയുടെ ‘സാരി’യിലെ എ ഐ ഗാനം പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകർ – ramgopal varma presenting movie saree ai song

നവംബര്‍ നാലിന് ചിത്രം പ്രദര്‍ശനത്തിന് എത്തും

മലയാളിയും മോഡലുമായ ആരാധ്യ ദേവിയുടെ ഏറ്റവും പുതിയ ചിത്രമാണ് രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ‘സാരി’. ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന പുതിയ ചിത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചത് രണ്ട് സർപ്രൈസുകളാണ്. ഒന്ന് മലയാളി നായികയായ ആരാധ്യ ദേവിയും രണ്ടാമത്തേത്ത് എ ഐ (AI) വഴി സൃഷ്‌ടിച്ച പാട്ടുകളും. കൗതുകമുണർത്തുന്ന ഈ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടരമായി മാറുന്നതിന്‍റെ കഥ പറയുന്നതാണ് ഈ ചിത്രം. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അതീവ ഗ്ലാമറസായിട്ടാണ് ഗാനരംഗത്തില്‍ ആരാധ്യ പ്രത്യക്ഷപ്പെടുന്നത്.

സിറാ ശ്രീ എഴുതി കീര്‍ത്തന ശേഷ് ആലപിച്ച ‘ഐ വാണ്ട് ലവ്’ എന്നൊരു ഗാനം ചിത്രത്തിലുണ്ട്. ഈ ഗാനത്തിന്‍റെ എ ഐ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തെ എഐ സഹായത്തോടെ പുതുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാല്‍ വര്‍മയും സംഘവും.

സാരിയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉള്‍പ്പെടെയുള്ള മുഴുവനും കൈകാര്യം ചെയ്യുന്നത് എഐ ആണ്. ഈ കാര്യം നേരത്തെ തന്നെ രാം ഗോപാല്‍ വര്‍മ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

സത്യാ യാദു, ആരാധ്യദേവി എന്നിവരാണ് ‘സാരി’യിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നവംബര്‍ നാലിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

STORY HIGHLIGHT: ramgopal varma presenting movie saree ai song