Kerala

സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അൻവർ എംഎൽഎ; ‘എൽഡിഎഫ് ചർച്ചക്കില്ലെന്ന് പറഞ്ഞു, യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്’| candidate-in-palakkad

പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്നാണ് ധാരണ

തൃശ്ശൂർ: സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എൽഡിഎഫിനോടും യുഡിഎഫിനോടും ഉപാധി വച്ച് പി വി അൻവർ എംഎൽഎ. പാലക്കാട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്നാണ് ധാരണ. ബിജെപിക്കെതിരെ പാലക്കാട്ട് ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി വരണം. യു ഡി എഫിനോടും എൽഡിഎഫനോടും ഇക്കാര്യം ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു. യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്. എൽഡിഎഫ് ചർച്ചക്കില്ലെന്ന് പറഞ്ഞു. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അൻവർ വ്യക്തമാക്കി.

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാലക്കാടും ചേലക്കരയും പി.വി അൻവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് പാലക്കാടും കോൺഗ്രസിൽ നിന്ന് പിണങ്ങി ഇറങ്ങിയ എൻ.കെ.സുധീർ ചേലക്കരയിലും മത്സരിക്കും. ചേലക്കരയിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസിനോട് പിണങ്ങിയിറങ്ങിയതായിരുന്നു സുധീർ.

content highlight: candidate-in-palakkad-against-bjp