Recipe

അവോക്കാഡോ കൊണ്ട് പാന്‍കേക്കോ? തയ്യാറാക്കാം അഞ്ച് മിനിറ്റില്‍

പൊതുവേ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ വളരെ ഹെല്‍ത്തി ആയിട്ട് തയ്യാറാക്കാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അങ്ങനെയുള്ളവര്‍ക്കും ഡയറ്റ് നോക്കുന്നവര്‍ക്കും ഒക്കെ കഴിക്കാന്‍ കഴിയുന്ന ഒരു അടിപൊളി അവോക്കാഡോ പാന്‍ കേക്ക് നമുക്ക് തയ്യാറാക്കി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • അവക്കാഡോ
  • റോബസ്റ്റ പഴം
  • കോഴിമുട്ട
  • ഉപ്പ്
  • ബട്ടര്‍

തയ്യാറാക്കുന്ന വിധം

അവക്കാഡോ പാന്‍കേക്ക് തയ്യാറാക്കുന്നതിനായി ഒരു അവോക്കാഡോ തൊലി കളഞ്ഞതും ഒരു റോബസ്റ്റ പഴവും കൂടി എടുത്ത് നല്ലപോലെ ഉടച്ച് മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് ഒരു കോഴിമുട്ടയും ആവശ്യത്തിന് ഉപ്പും കൂടെ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് ഒരു മാവ് പരുവത്തില്‍ കലക്കി എടുക്കുക.

ഇനി ചെയ്യേണ്ടത് ഒരു പാന്‍ ചൂടാക്കി അതിലേക്ക് ബട്ടര്‍ ഇട്ട് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ചെറിയ വൃത്താകൃതിയില്‍ ഒഴിച്ചു കൊടുക്കുക. ഒരുവശം വെന്തു വരുമ്പോഴേക്കും മറിച്ചിടുകയും വേണം. വളരെ രുചികരമായ അവോക്കാഡോ പാന്‍ കേക്ക് തയ്യാര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.