Celebrities

അങ്ങ് ദുബായിൽ സാജുവിന് ആരാധകർ നൽകിയ കിടിലൻ സമ്മാനം – actor saju navodaya birthday surprise

മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷകരുടെയെല്ലാം ഹൃദയം കയ്യേറിയ താരമാണ് പാഷാണം ഷാജി എന്ന പേരിൽ അറിയപ്പെടുന്ന സാജു നവോദയ. സാജുവിന്റെ പിറന്നാൾ ദിനത്തിൽ ആാരധകർ നൽകിയ സർപ്രൈസാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഒരു പരിപാടിയിൽ പങ്കെടുക്കാൻ ദുബായിലെത്തിയ സാജുവിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ സംഘാടകർ തീരുമാനിച്ചിരുന്നു. സാജു അറിയാതെ മുൻകൂട്ടി ഭാര്യയെയും ദുബായിലെത്തിച്ചു. പിറന്നാൾ ആഘോഷിക്കാനാണെന്നറിഞ്ഞതോടെ ഭാര്യ കൂടി അരികിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്ന് പറഞ്ഞ താരം നെഞ്ചിൽ പച്ചകുത്തിയ ഭാര്യയുടെ ചിത്രവും ആരാധകരെ കാണിച്ചു കൊടുത്തു.

പെട്ടന്നായിരുന്നു ആരാധകർക്കിടയിൽ നിന്ന് പർദ ധരിച്ച യുവതി സ്റ്റേജിലേക്കെത്തിയത്. പർദയ്ക്കുളിൽ ഭാര്യ രശ്മിയെ കണ്ടതോടെ താരം വികാരാധീനനായി. കണ്ണു നിറഞ്ഞ താരം രശ്മിയെ ചേർത്തു പിടിച്ചു. തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്നും ഇതിലും വലിയ സർപ്രൈസ് തനിക്ക് ലഭിക്കാനില്ലെന്നും സാജു വേദിയിൽ പറഞ്ഞു.

ഇരുവരുടെയും പരസ്പരമുള്ള സ്നേഹവും കരുതലും പല തവണ കണ്ടിട്ടുള്ള ആരാധകരാണ് സാജുവിന്റെ പിറന്നാൾ ആഘോഷ വീഡിയോയ്ക്ക് ആശംസകൾ നേർന്നുകൊണ്ടെത്തിയത്. ഇരുവരുടെയും സ്നേഹബന്ധം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കട്ടെയെന്നും ആാരധകർ ആശംസിച്ചു.

STORY HIGHLIGHT: actor saju navodaya birthday surprise