പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എം. പാലക്കാട് ഇടത് സ്വതന്ത്രനായി ഡോ.പി.സരിനും ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയായി യു.ആര് പ്രദീപും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
എൽഡിഎഫ് സ്വതന്ത്രനായിട്ടാണ് പി.സരിൻ മത്സരിക്കുക. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സത്യൻ മൊകേരിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
പാലക്കാട്, ബിജെപി- കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്. പാലക്കാട് ഇന്നത്തെ സ്ഥിതിയിൽ സരിൻ തന്നെ മത്സരിക്കണം എന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എൽഡിഎഫിനു ജയിക്കാൻ കഴിയും എന്നാണ് വിശ്വാസം. സരിൻ സ്വാതത്രൻ ആയി മത്സരിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.