Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ക്ഷേത്ര പെരുമയും കൈത്തറിയുടെ പഴമയും ഒന്നിക്കുന്ന നഗരം: പോകാം പട്ടിന്റെ വഴിയിലൂടെ ഒരു യാത്ര | kanchipuram-is-a-great-place-to-visit

കാഞ്ചീപുരത്തെ പലരും അറിയുന്നതുപോലും പട്ടിന്റെ നാടെന്നാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2024, 08:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാഞ്ചീപുരം എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നല്ല കാഞ്ചീപുരം പട്ടുസാരി ആയിരിക്കും. പല വർണങ്ങളിൽ, കാലങ്ങളായി സ്ത്രീകളുടെ മനസ്സു കീഴടക്കുന്ന പട്ടുസാരികൾ. കാഞ്ചീപുരത്തെ പലരും അറിയുന്നതുപോലും പട്ടിന്റെ നാടെന്നാണ്. എന്നാൽ കാഞ്ചീപുരം വൈവിധ്യങ്ങളുടെ നാട് കൂടിയാണ്. സമ്പന്നമായ സംസ്കാരവും പരമ്പരാഗതമായി കൈമാറിക്കിട്ടിയ വാസ്തുവിദ്യകളുടെ നേർക്കാഴ്ചകളും എല്ലാം നിറഞ്ഞ അതിമനോഹരമായ ഒരു നാട്. അതുകൊണ്ടാണ് കാഞ്ചീപുരത്തെ സാംസ്കാരിക അനുഭവങ്ങളുടെ കലവറ എന്നു വിളിക്കുന്നത്. മനോഹരമായ പട്ടുസാരികൾക്കൊപ്പം കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രങ്ങളുടെ പേരിലും കാഞ്ചീപുരം പ്രസിദ്ധമാണ്. ഒരു യാത്ര പോകാം നമുക്ക്, പട്ടിന്റെ ആ വഴിയിലൂടെ.

ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നാണ് കാഞ്ചീപുരം അറിയപ്പെട്ടിരുന്നത്. സിറ്റി ഓഫ് ടെംപിൾസ് എന്നുകൂടി വിളിക്കപ്പെടുന്ന കാഞ്ചീപുരത്ത് നിരവധി ക്ഷേത്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓരോ ക്ഷേത്രത്തിനും പറയാൻ ഒരായിരം കഥകളുണ്ട്. തലയെടുപ്പോടെ നിൽക്കുന്ന വാസ്തുവിദ്യ അദ്ഭുതങ്ങളുണ്ട് കാഞ്ചീപുരം നഗരത്തിനുള്ളിൽ. ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ ദൂരത്താണ് കാഞ്ചീപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങൾക്കൊപ്പം വഴികളിൽ മുഴുവനും നെയ്ത്തുകാരുടെയും വീടുകളും പണിപ്പുരകളും കാണാനാകുന്ന ഒരേ ഒരു നാട് കൂടിയായിരിക്കും കാഞ്ചീപുരം.

കാഞ്ചീപുരത്തെ ഏറ്റവും പ്രസിദ്ധമായ അമ്പലങ്ങളിൽ ഒന്നാണ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം. തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ഭാരതത്തിലെ പ്രധാന ശക്തിപീഠങ്ങളിൽ ഒന്നുമാണ് ഇത്. പല്ലവരാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമിക്കപ്പെടുന്നത്. കാഞ്ചീപുരമായിരുന്നു പല്ലവരുടെ തലസ്ഥാനം. സപ്തമോക്ഷപുരികളിൽ ഒന്നാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. അഞ്ച് ഏക്കറിൽ സ്ഥാപിക്കപ്പെട്ട മഹാക്ഷേത്രത്തിനു നാലു വശത്തും വലിയ അലങ്കാര ഗോപുരങ്ങളുമുണ്ട്. വരദരാജ ക്ഷേത്രം, കാഞ്ചി കൈലാസനാഥർ ക്ഷേത്രം, വൈകുണ്ഡ പെരുമാൾ ക്ഷേത്രം എന്നിവയും ഇവിടെ കാണേണ്ട ക്ഷേത്രങ്ങൾ തന്നെയാണ്.

വരദരാജ ക്ഷേത്രത്തിന്റെ ചുവരുകളിൽപ്പോലും ചരിത്രം ആഴത്തിൽ പതിഞ്ഞു കിടക്കുന്നു. കാഞ്ചീപുരത്ത് സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു ചരിത്രം തന്നെ. പത്താം നൂറ്റാണ്ടിൽ വിജയനഗര രാജവംശത്തിലെ ഭരണാധികാരികൾ പണികഴിപ്പിച്ച ഈ ക്ഷേത്രം കല്ല്യാണമണ്ഡപം എന്നു വിളിക്കപ്പെടുന്ന, 1,000 തൂണുകളുള്ള സ്മാരകങ്ങൾക്കു പേരുകേട്ടതാണ്. കൈലാസനാഥർ ക്ഷേത്രമാണ് മറ്റൊരു ആകർഷണം. കൊത്തുപണികൾ നിറഞ്ഞ, കല്ലിൽ തീർത്ത വിസ്മയം എന്നുതന്നെ വിളിക്കാം ഈ ക്ഷേത്രത്തെ. കാഞ്ചീപുരത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നായ ഇത് എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജവംശമാണ് നിർമിച്ചത് എന്നു പറയപ്പെടുന്നു. കാഞ്ചീപുരത്തെ ക്ഷേത്രങ്ങളിൽ മിക്കതും ആയിരം തൂണുകളാൽ സമ്പന്നമാണ്. ഏകാംബരേശ്വര ക്ഷേത്രത്തിനകത്തേക്കു കടന്നാൽ നമ്മെ കാത്തിരിക്കുന്നത് ആയിരം തൂണുകളുള്ള വലിയൊരു ഗോപുരമാണ്. അതിപുരാതനമായ ചിത്രപ്പണികളും ശിൽപങ്ങളും സഞ്ചാരികളെ മാത്രമല്ല ചരിത്രാന്വേഷികളെ കൂടി ഈ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നു.

കാഞ്ചീപുരം പട്ടിനെക്കുറിച്ച് പറയാതെ എങ്ങനെ ഈ നാടിന്റെ കഥ പറയും? ഇന്ത്യയിലെ നെയ്ത്തിന്റെ മേൽവിലാസമാണ് കാഞ്ചീപുരം. ഇവിടെ പിറക്കുന്ന പട്ടുസാരികളിലെ കലാവിരുതും ചാരുതയും ആ നാടിന്റെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നു. കരിങ്കല്ലിൽ കൊത്തിയ ക്ഷേത്ര ചുമരുകളും പട്ടുസാരികളിൽ കൊത്തിയ ചിത്രപ്പണികളും ഒരുപോലെ ക്ലാസിക്കൽ ടച്ചുള്ളതാണ്. 5,000 ത്തിൽ അധികം കുടുംബങ്ങൾ കാഞ്ചീപുരത്തു മാത്രം പട്ടുസാരി നെയ്ത്ത് തൊഴിലായി സ്വീകരിച്ചവരാണെന്നാണ് കണക്കുകൾ. അറുപതിനായിരത്തിലധികം നെയ്ത്തുകാരുണ്ട് ഇവിടെ. അനുബന്ധ തൊഴിലാളികൾ ആയിരത്തോളം വേറെയും. പാക്കിങ് മുതൽ വിൽപന വരെ നീളുന്നതാണ് കാഞ്ചീപുരത്തിന്റെ സിൽക്ക് റൂട്ട്. നമ്മൾ ഒരു യാത്ര പുറപ്പെടുമ്പോൾ ഒരു പ്രത്യേക സ്ഥലം മാത്രമായിരിക്കും ലക്ഷ്യം. എന്നാൽ കാഞ്ചീപുരം മുഴുവൻ കാണാനുള്ളതാണ്, ക്ഷേത്രങ്ങളും വാസ്തുവിദ്യയും വഴിത്താരകളും സദാ സംഗീതം ഒഴുകുന്ന വഴികളും സ്വപ്നത്തിൽ എന്നപോലെ കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രങ്ങളുടെയും മറ്റും കാഴ്ചകളും.

ReadAlso:

അതിശയിപ്പിക്കുന്ന ഹൃദയതടാകം, പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ച !

ലോകത്തില്‍ ഏറ്റവും ചൂട് കൂടിയ 10 സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് അറിയോ?

പുക പോലെ ഒഴുകുന്ന വെള്ളച്ചാട്ടം, ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കും !

മാടായിപ്പാറയിലെ ജൂതക്കുളത്തിന് എങ്ങനെ ആ പേര് വന്നു? അറിയാം ചരിത്രം!

പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിലേക്കും അസർബായിജാനിലേക്കും ഞങ്ങളില്ല: ഉപരോധിച്ച് ഇന്ത്യക്കാർ!!

STORY HIGHLLIGHTS :  kanchipuram-is-a-great-place-to-visit

Tags: Tamil NaduHERITAGE WALKAnweshanam.comTravel tipskancheepuramDESTINATIONകാഞ്ചീപുരംഅന്വേഷണം.കോംഅന്വേഷണം. Com

Latest News

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോർട്ട്

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ ജോലിയില്ല, മറ്റു രാജ്യങ്ങളിലും സ്ഥിതി വളരെ മോശം, ഹണിമൂണ്‍ കാലം അവസാനിച്ചുവെന്ന് സംരംഭകന്‍

ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ബെയ്‌ലിന് ‘ബെയില്‍’ ? : നാല് ദിവസം ജയില്‍ വാസം കഴിഞ്ഞു, ഇനി നിയമയുദ്ധമോ ?; ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവത്തിന്‍ ഇരയ്ക്ക് നീതി കിട്ടുമോ ?

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; യുവതി ആശുപത്രി വിട്ടു, കോടതിയെ സമീപിക്കാൻ കുടുബം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.