വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കശുവണ്ടി. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഈ കശുവണ്ടി പലരും ഒരു സ്നാക്ക് പോലെ കഴിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ കഴിക്കുന്നത് വളരെയധികം ദോഷകരമായി ആണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഒരിക്കലും ഇതൊരു സ്നാക്ക് പോലെ കഴിക്കാൻ പാടില്ല ഏത് രീതിയിലാണ് കശുവണ്ടി കഴിക്കേണ്ടത് എന്ന് മനസ്സിലാക്കണം..
നാരുകൾ പ്രോട്ടീൻ മിനറൽസ് മഗ്നീഷ്യം കോപ്പർ വിറ്റാമിൻ കെ വിറ്റാമിൻ b6 എന്നിവ അടക്കമുള്ള പ്രോട്ടീനുകൾ കശുവണ്ടിയിൽ ഉണ്ട് ഇത് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട് എന്നാൽ കശുവണ്ടി കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകർ കരം ദിവസേന മൂന്നോ അഞ്ചോ കശുവണ്ടി കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുകയാണെങ്കിൽ ആരോഗ്യഗുണം വർദ്ധിക്കും. വെള്ളത്തിലിട്ട് കുതിർക്കുന്നതിനേക്കാൾ ഏറ്റവും മികച്ച രീതിയെന്നത് പാലിൽ ഇട്ട് കുതിർത്ത് കഴിക്കുക എന്നതാണ് ഒരു ഗ്ലാസ് പാലിൽ മൂന്നോ അഞ്ചോ കശുവണ്ടി കുതിരാൻ പിറ്റേദിവസം ഇത് കഴിച്ചതിനുശേഷം ഈ പാൽ തന്നെ കുടിക്കുകയാണെങ്കിൽ വളരെയധികം ആരോഗ്യ ഗുണമാണ്.
ആന്റിഓക്സിഡന്റുകൾ ധാരാളം ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിൽ രോഗാണുക്കൾ കയറുന്നതിൽ നിന്നും വലിയൊരു ആശ്വാസം ലഭിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ മികച്ച രീതിയിൽ ദഹനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. രാവിലെ വെറും വയറ്റിൽ പാലിൽ കുതിർത്ത കശുവണ്ടി കഴിക്കുന്നത് ശരീരത്തിലേക്ക് കാൽസ്യം എത്തിക്കുന്നതിനാണ് സഹായിക്കുന്നത്. സന്ധിവേദന കുറയ്ക്കുവാനും എല്ലുകൾക്ക് വേദനയുണ്ടാക്കുന്നത് കുറയ്ക്കുവാനും കശുവണ്ടി രാവിലെ കുതിർത്ത് കഴിക്കുന്നത് നല്ലതാണ് എന്നാൽ അമിതമായ രീതിയിൽ ഒരിക്കലും കശുവണ്ടി കഴിക്കാൻ പാടില്ല കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും അഞ്ച് കശുവണ്ടിയിൽ കൂടുതൽ ഒരു ദിവസം കഴിക്കുന്നത് ശരീരത്തിൽ ഒരുപാട് ദോഷഫലങ്ങൾ ചെയ്യും ഇത് ശരീരഭാരം കൂട്ടുകയും വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും.
Story Highlights ; cashuew benafits