കൊല്ലം: പുത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭൻകരയിൽ ലാലുമോനാണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ശാരുവിനെ കൊന്ന ശേഷം ലാലുമോന് തൂങ്ങിമരിക്കുകയായിരുന്നു. ലാലുമോന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ശാരുവും ലാലുമോനും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വീട്ടില്‍ നിന്ന് ശാരുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തിയപ്പോള്‍ ചോരയാകെ വാര്‍ന്ന നിലയില്‍ ശാരുവിനെ കണ്ടെത്തി. ലാലുമോന് ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നുവെന്നാണ് വിവരം. അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ ലാലുമോനെയും കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ശാരു വീട്ടില്‍ വച്ച് തന്നെ മരണപ്പെട്ടു.
ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഏറെകാലമായി സ്നേഹത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2022ൽ ശാരുവിനെ റബർ തോട്ടത്തിൽ കെട്ടിയിട്ടെന്ന പരാതിയിൽ ലാലു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.