Crime

കൊല്ലത്ത് കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊ​ല്ലം: പു​ത്തൂ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. എ​സ്എ​ൻ പു​രം സ്വ​ദേ​ശി ശാ​രു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ല്ല​ഭ​ൻ​ക​ര​യി​ൽ ലാ​ലു​മോ​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശാരുവിനെ കൊന്ന ശേഷം ലാലുമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ലാലുമോന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ശാരുവും ലാലുമോനും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വീട്ടില്‍ നിന്ന് ശാരുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തിയപ്പോള്‍ ചോരയാകെ വാര്‍ന്ന നിലയില്‍ ശാരുവിനെ കണ്ടെത്തി. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നുവെന്നാണ് വിവരം. അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ ലാലുമോനെയും കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ശാരു വീട്ടില്‍ വച്ച് തന്നെ മരണപ്പെട്ടു.

ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രു​വ​രും ഏ​റെ​കാ​ല​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2022ൽ ​ശാ​രു​വി​നെ റ​ബ​ർ തോ​ട്ട​ത്തി​ൽ കെ​ട്ടി​യി​ട്ടെ​ന്ന പ​രാ​തി​യി​ൽ ലാ​ലു ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു.