ചിക്കന്‍ നഗ്ഗട്‌സ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വൈകുന്നേരം ചായക്കൊപ്പം ഒക്കെ നഗ്ഗട്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നമ്മള്‍ സാധാരണ കടയില്‍ നിന്നും പാക്കറ്റില്‍ കിട്ടുന്ന നഗ്ഗട്‌സ് വാങ്ങി എണ്ണയില്‍ വറുത്താണ് കഴിക്കുന്നത്. എന്നാല്‍ അതിനി വേണ്ട വീട്ടില്‍ തന്നെ നഗ്ഗട്‌സ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍
- ബ്രഡ്
- കുരുമുളകുപൊടി
- മുളകുപൊടി
- ഉപ്പ്
- ജീരകപ്പൊടി
- നാരങ്ങാനീര്
- സോയാസോസ്
- കോഴിമുട്ട
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- കോണ്‍ഫ്‌ളക്‌സ്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നഗ്ഗട്‌സ് തയ്യാറാക്കുന്നതിനായി ബ്രഡ് എടുത്ത് അതിന്റെ ബ്രൗണ്‍ ഭാഗം കട്ട് ചെയ്തു മാറ്റി, ചെറിയ കഷ്ണങ്ങളാക്കിയ വെളുത്ത ഭാഗം മിക്‌സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊട്ടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ബോണ്‍ലെസ് ചിക്കന്‍ പീസുകള്‍ ഇട്ട് ഒന്നുകൂടി ക്രഷ് ചെയ്യുക. ശേഷം ഇതിലേക്ക് കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, ഉപ്പ്, ജീരകപ്പൊടി, നാരങ്ങാനീര്, സോയാസോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഒന്ന് മിക്‌സിയില്‍ അടിച്ചെടുക്കുക. വെള്ളം പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി മാവിന്റെ പരുവത്തില്‍ വേണം ഇത് അടിച്ചെടുക്കാന്‍. ശേഷം ഇത് നമ്മള്‍ ഒരു പ്രതലത്തിലേക്ക് പരത്തി വെച്ച് നഗ്ഗട്‌സിന്റെ ഷേപ്പില്‍ മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിലേക്ക് കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക.
ശേഷം ഇതിലേക്ക് പാല് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഇനി മറ്റൊരു ബൗളിലേക്ക് കുറച്ച് കോണ്‍ഫ്‌ളക്‌സ് ഇട്ട് കൈകൊണ്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഇനി നമ്മള്‍ കട്ട് ചെയ്തു വെച്ചിരിക്കുന്ന നഗ്ഗട്‌സിന്റെ പീസ് ആദ്യം മുട്ടയില്‍ മുക്കി, ശേഷം അത് കോണ്‍ഫ്‌ളക്‌സിന്റെ പൊടിയില്‍ മുക്കി ഓരോന്നായി ചൂടുള്ള എണ്ണയിലേക്ക് ഇട്ട് വറത്തുകോരി എടുക്കാം. നിറം ഒന്ന് ബ്രൗണ്‍ കളര്‍ ആകുമ്പോഴേക്കും നമുക്കിത് എണ്ണയില്‍ നിന്ന് മാറ്റാവുന്നതാണ്. സോസിനൊപ്പം കഴിക്കാവുന്ന ഒരു രുചികരമായ വിഭവമാണ് ചിക്കന്‍ നഗ്ഗട്‌സ്.