വീട്ടിൽ സ്ഥിരം കണ്ടു വരുന്ന ഒരു കലാപരിപാടിയാണ് ഓരോ പാത്രങ്ങൾ വാങ്ങി എടുത്തു വെക്കുന്നത്. അത് പിന്നീട് തുരുമ്പെടുക്കും.
അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിച്ച് പോകുന്നത് ഏറ്റവും വലിയ പ്രശ്നം ആണല്ലേ. ചിലപ്പോൾ അമിതമായി ഉപയോഗിക്കുമ്പോഴും മറ്റ് ചിലപ്പോൾ ശരിയായ പരിചരിക്കാത്തതുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും ആഘോഷങ്ങളും ഉത്സവമൊക്കെ വരുമ്പോഴാണ് ഇത്തരത്തിൽ പാത്രത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ദീർഘനാളായി അലമാരിയിൽ വെറുതെ ഇരിക്കുന്ന പാത്രങ്ങൾ എന്തെങ്കിലും വിശേഷം വരുമ്പോൾ എടുക്കുന്ന സമയത്താണ് തുരുമ്പ് പലരുടെയും ശ്രദ്ധയിൽപ്പെടുന്നത് ഇത് മാറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ. കാർബൺ സ്റ്റീലോ അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങളോ ഉപയോഗിക്കുന്നവർ അതിന് കുറച്ച് കൂടുതൽ ശ്രദ്ധ നൽകാൻ ശ്രമിക്കണം. ഇത്തരം പാത്രങ്ങൾ കഴുകി വ്യത്തിയാക്കി ഉണക്കിയ ശേഷം അതിൽ അൽപ്പം എണ്ണ പുരട്ടി വയ്ക്കാൻ ശ്രമിക്കണം. ഇത് ഈർപ്പത്തെ കളയാനും പാത്രം തുരുമ്പിക്കാതിരിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും വെജിറ്റബിൾ ഓയിലോ കൈ വിരലുകളിലെടുത്ത് പാത്രത്തിൽ പുരട്ടി വയ്ക്കാവുന്നതാണ്. സാധാരണയായി, പാചകം ചെയ്യുന്ന തിരക്കിനിടയിൽ പാത്രങ്ങൾ തുരുമ്പിക്കുന്നത് പലരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരം പാത്രങ്ങൾ വിനാഗിരിയിലോ നാരങ്ങാവെള്ളത്തിലോ കഴുകുന്നതായിരിക്കും തുരുമ്പ് എടുക്കാതിരിക്കാനുള്ള എളുപ്പ മാർഗം. ഇവ രണ്ടും അസിഡിറ്റി ഉള്ളതാണ്, തുരുമ്പിനെ അലിയിക്കാൻ സഹായിക്കുന്ന ഒരു പ്രോപ്പർട്ടിയുള്ള ഈ ചേരുവകൾ പലപ്പോഴും പാത്രം വേഗത്തിൽ നശിക്കുന്നത് ഇല്ലാതാക്കാൻ ഏറെ സഹായിക്കാറുണ്ട്. ഭക്ഷണമുണ്ടാക്കി എത്ര ക്ഷീണിച്ചാലും വേഗത്തിൽ പാത്രങ്ങൾ വ്യത്തിയാക്കാൻ ശ്രമിക്കുക. കാരണം ദീർഘനേരം ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ സിങ്കിലിടുന്നത് അതിൽ തുരുമ്പുണ്ടാകാൻ കാരണമാകും. എന്നാൽ പാചകം ചെയ്ത പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുകയാണെങ്കിൽ തുരുമ്പ് പെട്ടെന്ന് ഉണ്ടാകാതിരിക്കാൻ സഹായിക്കും. പാചകം ചെയ്ത് ക്ഷീണിക്കുന്നവർ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കും.