പല നിറത്തിൽ, പല ബ്രാൻഡിലുള്ള ലിപ്‌സ്റ്റിക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, എത്ര വിലകൂടിയ ബ്രാൻഡിന്റെ ലിപ്‌സ്റ്റിക്കുകളും ലിപ്ബാമുകളും ഉപയോഗിച്ചാലും നിങ്ങളുടെ ചുണ്ടുകൾക്ക് അത് ദോഷം തന്നെയാണ് ചെയ്യുന്നത്. ദീർഘനാൾ ഇത്തരത്തിൽ ലിപ്‌സ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും നേരിടുന്ന ഒരു പ്രശ്‌നമാണ് ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടമാകുന്നതും ചുണ്ട് കറുത്തുപോവുന്നതും. ഈ കറുപ്പിനെയും നിറം മങ്ങലിനെയും മറച്ചു പിടിക്കാൻ പിന്നീട് ലിപ്‌സ്റ്റിക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്കെത്തുന്നു. ചിലർ ചുണ്ടിന്റെ നിറം കൂട്ടാൻ പെർമെനന്റ് ലിപ്കളർ ചികിത്സകളെയും േആശ്രയിക്കുന്നതു കാണാം. എന്നാൽ, ചുണ്ട് ചുവപ്പിക്കാൻ ഇനി ലിപ്‌സ്റ്റിക്കിന്റെയും മറ്റ് കെമിക്കൽ ട്രീറ്റ്‌മെന്റുകളുടെയും ആവശ്യം ഇനി വേണ്ടേ വേണ്ട.. ഇതാന്നുമില്ലാതെ വീട്ടിലുള്ള ചില വസ്തുക്കൾ കൊണ്ട് നമുക്ക് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാം.. ഒറ്റത്തവണ ഈ പരിഹാരം ചെയ്താൽ നമുക്ക് ഫലം ഉറപ്പാണ്. എങ്ങനെയാണെന്നല്ലേ..
രണ്ട് ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ നാരങ്ങാനീരോ നെല്ലിക്കാ നീരോ എന്നിവയാണ് ഇതിന് വേണ്ടത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് ചെമ്പരത്തിപ്പൂവ് എടുത്ത് അതിലേയ്ക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങ ഇല്ലെങ്കിൽ പകരം നെല്ലിക്ക നീര് ഉപയോഗിക്കുന്നതും നല്ലതാണ്.
ഇത് ലിപ്‌സ്റ്റികിന് പകരം ചുണ്ടിൽ തേക്കാവുന്നതാണ്. ഇടക്കിടെ ഈ കൂട്ട് ഉപയോഗിക്കുക. ഈ കൂട്ട് ചുണ്ടിൽ തേച്ചാൽ തന്നെ ചുണ്ടിന് പിങ്ക് നിറം ലഭിക്കുന്നത് കാണാം.