ഊട്ടിയിൽ എത്തുന്നതിന് ഇരുപത്തിയൊന്ന് കിലോമീറ്റർ മുമ്പായിട്ടാണ് പൈകര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പല വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ അത് പാറയിൽ കൂടി ഒഴുകുന്ന ഒരു നദിയായി മാത്രമേ തോന്നുകയുള്ളു. നീലഗിരി ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് പൈകര എന്ന് കൂടി ഉണ്ട്. തോഡ എന്ന ആദിവാസി സമൂഹം പവിത്രമായി കണക്കാക്കുന്ന ഒരു നദി കൂടിയാണിത്. ഒട്ടും വെള്ളം ഇല്ലാത്ത സമയത്ത് വെള്ളച്ചാട്ടം ഒരു നീർച്ചാൽ മാത്രമാണ്.
മൈസൂർ – ഊട്ടി റോഡിലെ പൈകരയിൽ നിന്ന് ഏകദേശം മുന്നൂറ് മീറ്റർ ഇടത്തോട്ട് നടന്നു വേണം വെള്ളച്ചാട്ടത്തിന്റെ അരികിൽ എത്താൻ. അല്പം തണുപ്പോ മഞ്ഞോ ചാറ്റൽ മഴയോ ഉണ്ടെങ്കിൽ പ്രകൃതി ഭംഗിയും ആസ്വദിച്ചുള്ള ഈ യാത്ര വളരെ മനോഹരം തന്നെയാണ്. ഇരുപത് രൂപ ആണ് പ്രവേശന ഫീസ് .താഴോട്ടുള്ള പടികൾ ഇറങ്ങി പൈകര തടാകത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം. തടാകത്തിൽ ബോട്ടിംഗ് ഉണ്ട്.
പടികൾ ഇറങ്ങി താഴെ എത്തിയാൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിലെയോ അബി ഫാൾസിലെയോ പോലെ കുത്തനെയുള്ള ഇറക്കമല്ലാത്ത ഭാഗം കാണാം. മുക്കുറ്റിയും തുമ്പയും എല്ലാം വഴയിൽ പാത തീർത്തിട്ട് ഉണ്ട്. അറുപത്തി ഒന്ന് മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതാണ് ഇവിടത്തെ വെള്ളച്ചാട്ടം. വെള്ളം പരന്ന് ഒഴുകുന്നതിനാൽ അതൊരു വെള്ളച്ചാട്ടമായി തോന്നില്ല. സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനവും ഇല്ല. പ്രവേശന കവാടത്തിനടുത്തുള്ള കുട്ടികളുടെ പാർക്ക് വളരെ മികച്ചത് ആണ്. , റോഡരികിലെ കടകളിൽ കമ്പം പുഴുങ്ങി വിൽക്കുന്നത് കാണാം.
story highlight; paikara waterfalls