മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് പരിഹാരമായി ആയുര്‍വേദം പറയുന്ന ചിലതുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാത്ത ഒന്നാണിത്. തികച്ചും ശുദ്ധമായ ഇവ പല ചര്‍മ ഗുണങ്ങളും നല്കുന്ന ഒന്നാണ്. ഏത് തരത്തിലെ ചര്‍മത്തിനും ചെയ്യാവുന്നവയാണ് ഇത്.
ഏലാദി ചൂര്‍ണം ഉപയോഗിച്ചുള്ളത്. ചില ചൂര്‍ണങ്ങള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗിയ്ക്കുന്നവയാണ്. ഇത് ആയുര്‍വേദ കടകളില്‍ നിന്നും ലഭിയ്ക്കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. പല ചര്‍മസംരക്ഷണ ഗുണങ്ങളും ഇത് നല്‍കുകയും ചെയ്യുന്നു. ചുളിവില്ലാത്ത ചര്‍മം, കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ കറുത്ത പാടുകള്‍, പുള്ളികൾ, തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും നല്ല നിറം ലഭിക്കുന്നതിനും ഇത് സഹായിക്കും.
ഏലാദിചൂര്‍ണം പാലില്‍ കലക്കി മുഖത്ത് പുരട്ടാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ മാറാന്‍ സഹായിക്കുന്ന ഒന്നാണ്. പാല് താല്പര്യമില്ലാത്തവര്ക്ക് ഇത് അല്പം പുളിയുള്ള മോരില്‍ കലക്കിയും ഉപയോഗിയ്ക്കാം. മുഖത്തെ കറുത്ത പുള്ളികള്‍ക്ക് ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നാണിത്.