കണ്ണൂരിൽ പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 54 വയസ്സുകാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ അതിവേഗ കോടതി. കുടിയാൻമല ചെറിയ അരീക്കമല എരുവേശി കോട്ടക്കുന്ന് ഇഞ്ചയിൽ ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
2018 ഏപ്രിൽ എട്ടിനായിരുന്നു പെൺകുട്ടിയെ പീഡപ്പിച്ച സംഭവം നടന്നത്. ഇതിനെ തുടർന്ന് കുടിയാൻമല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
STORY HIGHLIGHT: pocso case