Kerala

കൊ​ച്ചി -​ ബം​ഗ​ളൂ​രു വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട കൊച്ചി-ബെം​ഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെത്തുടർന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.

വി​മാ​ന​ത്തി​ൽ പോ​കേ​ണ്ട യാ​ത്ര​ക്കാ​രെ ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. കൂ​ടാ​തെ വി​മാ​ന​ത്തി​ന​ക​ത്തും പ​രി​ശോ​ധ​ന കൂ​ടു​ത​ലാ​ക്കി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ബോം​ബ് ഭീ​ഷ​ണി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​ന ക​മ്പ​നി സി​ഇ​ഓ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു.

രാജ്യത്ത് നിരവധിയിടങ്ങളിൽ തുടർച്ചയായി വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതൽ ​ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്.