രണ്ട് പർവ്വതശിഖരങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്ന ലോകത്തിലെ ഏക തൂക്കുപാലമാണ് സ്വിറ്റ്സർലാൻഡിലെ പീക്ക് വോക്ക് ബൈ ടൈസോറ്റ്. ഈ ലോകത്തിലെ തന്നെ ഏറ്റവും വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളിലൊന്നാണ് ഇത് എന്നാണ് പറയുന്നത്. കോൾ ഡു പില്ലോണിൽ നിന്ന് കേബിൾ കാറിൽ കയറിയാൽ അത് ഗ്ലാസിർ 3000 ഏരിയയിൽ എത്തിക്കും. അവിടെ നിന്ന് പാലത്തിലെത്താൻ ഒരു കുറച്ചു നടന്നാൽ മാത്രം മതി. സ്വിറ്റ്‌സർലാൻഡിലെ പ്രസിദ്ധവും ആൽപ്സ് പർവ്വനിരകളിലെ മനോഹരവും സാഹസികവുമായ ഒരു തൂക്കു പാലമാണ് ഇത്.
ഈ പാലം ഒറ്റപ്പെട്ടിരിക്കുന്ന രണ്ട് പർവ്വത ശിഖരങ്ങളിലേക്കുള്ള യാത്ര വളരെ പെട്ടെന്ന് ആകുന്നു .
ടിസോട്ട് പീക്ക് വാക്കിലൂടെ നടക്കുന്നത് ഒരു സവിശേഷ അനുഭവമാണ്. ആഞ്ഞു വീശുന്ന തണുത്ത കാറ്റും, ചുറ്റും മലകളും, കടൽപോലെ മഞ്ഞും, മേഘങ്ങളുമല്ലാതെ മറ്റൊന്നുമില്ല. ലോകത്തിന്റെ നെറുകയിലാണോ നമ്മൾ എന്ന് ഓർത്തു പോകും. ഈ തൂക്കുപാലത്തിന്റെ നീളം 107 മീറ്ററും, വീതി ഏകദേശം 80 സെന്റി മീറ്ററുമാണ്. 3,000 മീറ്റർ ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരത്തിൽ വളരെ മനോഹര രീതിയിലാണ് പാലം ഉണ്ടാക്കി എടുത്തിരിക്കുന്നത്, Glacier 3000-ൽ എത്തുന്ന സഞ്ചാരികൾക്ക് അഭൂതപൂർവ്വവും വ്യത്യസ്തവും ആയ ഒരു അനുഭവമാണ് ഈ പാലത്തിലൂടെയുള്ള സഞ്ചാരം സമ്മാനിക്കുന്നത്.
ആൽപ്സ് മലനിരകളുടെ ആകർഷകമായ അനുഭവങ്ങളും , വിസ്മയപ്പിക്കുന്ന മലകളും അതിലെ മഞ്ഞുപാളികളും 360 ഡിഗ്രി പനോരമ കാഴ്ചയിൽ കാണാൻ സാധിക്കും. ഈ പാലത്തിൽ നിന്ന് നോക്കിയാൽ Matterhorn, Mont Blanc, Jungfrau തുടങ്ങിയ പ്രസിദ്ധ മലനിരകൾ മനോഹരം ആയ കാഴ്ച ഭംഗി നൽകുന്നു. 2014-ലാണ് ഈ തൂക്കുപാലം സഞ്ചാരികൾക്ക് വേണ്ടി തുറന്നു കൊടുത്തത്. . സ്റ്റീൽ, കേബിളുകൾ, മെറ്റൽ എന്നിവ ഉപയോഗിച്ചാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കാറ്റിന്റെയും മഞ്ഞിന്റെയും കടുത്ത ആഘാതങ്ങളെ പ്രതിരോധിക്കാൻ നിർമ്മാണ സമയത്ത് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ട സാഹചര്യം വന്നിട്ടുണ്ട്. 120 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനേയും കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളേയും ചെറുത്ത് നിൽക്കാനുള്ള കഴിവ് ഈ പാലത്തിനുണ്ട്. മലകളുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും സാഹസികമായ നിമിഷങ്ങൾ അനുഭവിക്കുവാനും ഇവിടെ എത്തുന്നവർക്ക് കഴിയും.
Story Highlights ;Peak Walk by Tissot