പശ്ചിമഘട്ടമലനിരകളിൽ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നവും കേരളത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊടുമുടിയുമാണ് അഗസ്ത്യാർകൂടം. ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ശുദ്ധജലത്താൽ സമൃദ്ധമായ ഒരു കൊടുമുടി ആണ് ഇത്.വിവിധ തരത്തിലുള്ള മരുന്ന് മൂല്യം ഉള്ള സസ്യങ്ങളാലും നിരവധി വെള്ളച്ചാട്ടങ്ങളാലും സമ്പന്നമാണ് ഇത്.
സിദ്ധ വൈദ്യത്തിന്റെ പിതാവായ ശിവയോഗി അഗസ്ത്യന്റെ പേരിൽ അറിയപ്പെടുന്ന കൊടുമുടി ആണ് ഇത്. ഹിന്ദു പുരാണത്തിലെ സപ്തർഷിമാരിൽ ഒരാൾ ആണ് ഇത്. ഹിന്ദു ബുദ്ധ ജൈനമതങ്ങളിൽ പരാമർശിക്കുന്ന സിദ്ധനാണു അഗസ്ത്യൻ.ജനുവരി ഫെബ്രുവരി മാസങ്ങളിൽ ശിവരാത്രിയുടെ ഭാഗമായി ഒരു മാസത്തേക്ക് അഗസ്ത്യക്ഷേത്രം ആളുകൾക്ക് വേണ്ടി തുറന്നുകൊടുക്കാറുണ്ട്. വനം വകുപ്പിന്റെ tvmwildlife.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. 2023 ഒരാൾക്ക് 2500 രൂപയായിരുന്നു ഫീസ്.
അട്ടകൾ നിറഞ്ഞ ഈറക്കാടുകൾ ആണ് ഇവിടെ കൂടുതൽ ഉള്ളത്. , വടത്തിൽ തൂങ്ങിയാടി വേണം പാറമുകളിൽ എത്തുവാൻ. വീണ്ടും ചെങ്കുത്തായ സ്ഥലങ്ങളിലൂടെ നടക്കണം. വീണ്ടും വടത്തിൽ കയറി അടുത്ത പാറ മുകളിൽ എത്തി. അവസാനം കുത്തനെ നിൽക്കുന്ന ഒരു പാറയിലേക്ക് വടത്താൽ വലിഞ്ഞുകയറി അഗസ്ത്യമലയുടെ ഏറ്റവും ഏറ്റവും മുകളിലെ ക്ഷേത്രത്തിൽ എത്തണം. ക്ഷേത്രത്തിലേക്ക് നിലവിൽ പ്രവേശനമില്ല. ഏറ്റവും കഠിനം തിരികെ ഇറങ്ങുക എന്നത്. വടത്തിൽ നമ്മൾ മുകളിലേക്ക് കയറിയ അതേ രീതിയിൽ തന്നെ പുറകോട്ട് ഇറങ്ങിയാൽ മാത്രമേ താഴെ എത്തുകയുള്ളൂ. 2018 മുതൽ ആണ് സ്ത്രീകളെ മല കയറാൻ അനുവദിക്കുന്നത്.
Story Highlights ; Agasthyakoodam