തിരുവനന്തപുരം: പി.പി ദിവ്യക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി തീരുമാനിക്കേണ്ടത് സി.പി.ഐ എമ്മാണെന്നും സി.പി.ഐക്ക് അതിൽ ഒന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉയരുന്ന ബിജെപി ബന്ധത്തിലും അദ്ദേഹം മറുപടി പറഞ്ഞു.
സരിന് പാര്‍ട്ടി ചിഹ്നമില്ലാത്തത് ബിജെപിയെ സഹായിക്കാന്‍ എന്ന ആരോപണത്തില്‍ കഴമ്പില്ല. ബി.ജെ.പി ഡീല്‍ സ്ഥിരമാക്കിയവര്‍ക്ക് അങ്ങനെ എന്തും പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വയനാടിന് ധനസഹായം പ്രഖ്യപിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ ബിനോയ് വിശ്വം വിമര്‍ശിച്ചു. ദുരന്തമുഖത്ത് ബിജെപി രാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അല്പത്തരം കാണിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സങ്കുചിത രാഷ്ട്രീയം മാറ്റി വയനാടിന് സഹായം നല്‍കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷത്തെയും അദ്ദേഹം വിമര്‍ശിച്ചു. പര്തിപക്ഷം നെറികെട്ട രാഷ്ട്രീയം നിര്‍ത്തണം. ബിജെപിക്ക് ഒപ്പം ചേര്‍ന്നുകൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന് എതിരായി പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വയനാടിന് സഹായം നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.