ഏറെ ചർച്ചകൾക്ക് വഴിവെച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയായിരുന്നു നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയ വാർത്തകൾ പുറത്തുവന്നത്. മാസങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചെത്തിയിരിക്കുന്നുകയാണ് നാഗ ചെെതന്യ.
കറുത്ത വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു നാഗയും ശോഭിതയും. ചാരനിറത്തിലുള്ള ടീ ഷർട്ടിന് മുകളിൽ കറുത്ത ലെതർ ജാക്കറ്റാണ് നാഗ ചെെതന്യയുടെ വേഷം. ബാഗി ജീൻസും സ്ലീവ്‌ലെസ് ബ്ലാക്ക് ടോപ്പിലുമായിരുന്നു ശോഭിത. എന്നാൽ കമന്റ്ബോക്സ് ഓഫ് ചെയ്തിട്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘Everything Everywhere All At Once’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. എല്ലാ അഭ്യൂഹങ്ങൾക്കും ഒടുവിൽ ആഗസ്റ്റിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഒട്ടനവധി ആളുകളാണ് ഇരുവർക്ക് നേരെയും അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻഭാര്യ. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.
STORY HIGHLIGHT: naga chaitanya shares first pic with sobhita dhulipala