ചപ്പാത്തിയ്ക്കും അപ്പത്തിനും നല്ലൊരു കോമ്പിനേഷനായ മഷ്റൂം 65 ഇനി റെസ്റ്റോറന്റ് രുചിയില്‍ മഷ്റൂം 65 തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
കൂണ്‍ വൃത്തിയാക്കി നടുവേ മുറിച്ചുവെയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച പേസ്റ്റ് ചേര്‍ക്കുക.ഒപ്പം മുളകുപൊടി, തൈര്, കശ്മീരി മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, കോണ്‍ഫ്‌ളോര്‍, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 20 മിനിറ്റ് നേരം കൂണില്‍ പുരട്ടി വെയ്ക്കുക.
ശേഷം പാത്രം അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി കൂണ്‍ പാകത്തിന് വറുത്ത് കോരി വെയ്ക്കുക. ശേഷം ഈ പാത്രത്തിലേയ്ക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സോയ സോസ്, തക്കാളി സോസ്, വിനാഗിരി എന്നിവ ചേര്‍ത്തിളക്കുക. അതിലേയ്ക്ക് ആദ്യം വറുത്തുവെച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് വറുത്തെടുത്ത് ചൂടോടെ വിളംബാം.
STORY HIGHLIGHT: mushroom 65