Kerala

സംസ്ഥാനത്ത് മഴ തുടരും; തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ട് | Yellow Alert Issued for Thiruvananthapuram & Idukki

തിരുവനന്തപുരം: ഇന്നു മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. കേരള തീരത്ത് പുലർച്ചെ 2.30 മുതൽ നാളെ രാത്രി 11.30വരെ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.