Kerala

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: മൂന്ന് പേർ പിടിയിൽ | Theft at Padmanabha Swamy Temple: Three arrested

തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ 3 പേർ പിടിയിൽ. ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്.അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.