കൊൽക്കത്ത: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം മണിപ്പുരിലെ ജിരിബാമിൽ സായുധ ഗ്രൂപ്പുകളുടെ ആക്രമണം. പുലർച്ചെ വെടിവയ്പും ബോംബാക്രമണവും നടന്നെങ്കിലും ആർക്കും അപായമില്ല. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ബോറബെക്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമം ആക്രമിക്കുകയായിരുന്നു. സിആർപിഎഫും പൊലീസും എത്തി തിരിച്ചു വെടിവച്ചതിനെത്തുടർന്ന് അക്രമികൾ പിൻവാങ്ങി. ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കാംഗ്ലിപാക് കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ട 2 തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു.
















