World

യുക്രെയ്ൻ യുദ്ധം: റഷ്യയ്ക്കായി പൊരുതാൻ കൊറിയയിൽനിന്ന് ആൾ സഹായവും | Russia-Ukraine War: North Koreans to fight for Russia

കീവ്: രണ്ടര വർഷം പിന്നിടുന്ന യുദ്ധത്തിൽ പോരാടാൻ റഷ്യയ്ക്ക് ഉത്തര കൊറിയയിൽനിന്ന് ആയുധം മാത്രമല്ല, ആൾസഹായവുമുണ്ടെന്ന ആരോപണങ്ങൾക്കു തെളിവുമായി യുക്രെയ്ൻ. സഖ്യരാജ്യമായ റഷ്യയ്ക്കൊപ്പംനിന്നു പൊരുതാൻ ഉത്തര കൊറിയയിൽനിന്നെത്തിയവർ സൈനിക യൂണിഫോമും ബാഗുകളും കൈപ്പറ്റാനായി വരിനിൽക്കുന്നതിന്റെ വിഡിയോയാണു യുക്രെയ്ൻ സാംസ്കാരിക,വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കേന്ദ്രം പുറത്തുവിട്ടത്. റഷ്യൻ സൈനികരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണെന്നാണ് യുക്രെയ്ൻ പറയുന്നത്. സ്ഥലം ഏതെന്നു വ്യക്തമല്ല.