വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണിയിൽ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിനോട് വിശദീകരണം തേടി ഡൽഹി പൊലീസ്. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം. വ്യോമയാന മേഖലയില്‍ ഭീതി പരത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കണ്ടെത്തല്‍. പിടിയിലാകുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
പിടിയിലാകുന്നവരെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സന്ദേശം അയയ്ക്കുന്നവര്‍ വിപിഎന്നും, ഡാര്‍ക് ബ്രൗസറും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തൽ. ദില്ലി പൊലീസിന്റെ സൈബര്‍ സെല്‍ കൂടാതെ ഐഎഫ്എസ്ഒ അടക്കം പരിശോധിക്കും.