tips

വണ്ണം കുറയ്ക്കാൻ ഈ ഒരു പച്ചക്കറി മാത്രം മതി

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്ക വളരെ പ്രയോജനകരമാണ്. എന്‍ഡിടിവിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ചുരയ്ക്കയില്‍ വളരെ കുറച്ച് കലോറിയേ ഉള്ളൂ.യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പ്രകാരം 100 ഗ്രാം ചുരയ്ക്കയില്‍ 15 കലോറിയും 1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ചുരയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. സുഗമമായ ദഹനത്തിനും നാനാരുകള്‍ സഹായിക്കുന്നു,

 

ജ്യൂസ് ഉണ്ടാക്കുന്ന വിധം

 

ചുരയ്ക്ക ജ്യൂസ് ഉണ്ടാക്കുമ്പോള്‍ അതിനോടൊപ്പം മറ്റ് പച്ചക്കറികള്‍ ചേര്‍ക്കരുത്. ചുരയ്ക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നീര് എടുക്കുക. ഇതിലേക്ക് ഉപ്പും ചെറുനാരങ്ങാനീരും പുതിനയിലയും ചേര്‍ക്കാം. നാരുകള്‍ ഉള്ളതിനാല്‍ ജ്യൂസ് ഫില്‍ട്ടര്‍ ചെയ്യരുത്. അതേ സമയം ജ്യൂസ് ഉണ്ടാക്കുന്നതിന് മുമ്പ്

കയ്പ്പുള്ള ചുരയ്ക്ക അല്ല എന്ന് ഉറപ്പാക്കണം. കാരണം കയ്പുളളവയില്‍ ചില വിഷ ഘടകങ്ങള്‍ അടങ്ങിയിരിക്കാം. അതുപോലെ ജ്യൂസ് പിഴിഞ്ഞെടുത്ത ഉടന്‍ തന്നെ കുടിക്കുന്നതാണ് അഭികാമ്യം.

ഭക്ഷണം കുറച്ചിട്ടും ശരീരഭാരവും വണ്ണവും കൂടുന്നു എന്നത് ഒട്ടുമിക്കയാളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ചിലരില്‍ ഈ ശരീരഭാരം വളരെ പെട്ടന്ന് തന്നെ കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ പലരും അത് ഗൗരവമായി എടുക്കുന്നില്ല.പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഇവയാകാം.

 

ഉറക്കമില്ലായ്മ- 6 മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടത്. അതുകൊണ്ടാണ് എല്ലാവരും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പറയുന്നത്. ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. ഉറക്കം കുറയുന്നതോടെ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ രൂപപ്പെടാന്‍ തുടങ്ങും.അതുകൊണ്ടാണ് ഭാരം വര്‍ദ്ധിക്കുന്നത്.ഈ ഹോര്‍മോണുകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പ് തോന്നിക്കും.